pappi
ഇലന്തൂരിലെ ആദ്യകാല നിലത്തെഴുത്ത് ആശാൻ പാപ്പിയെ (ഡാനിയേൽ ശാമുവേൽ) ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി. സത്യൻ ആദരിക്കുന്നു

ഇലന്തൂർ: ഇലന്തൂരിൽ അര നൂറ്റാണ്ടിലേറെക്കാലം നിലത്തെഴുത്ത് പഠിപ്പിച്ച പാപ്പി ആശാനെ ശിഷ്യരുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രദേശത്ത് നിലത്തെഴുത്ത് പള്ളിക്കൂടം നടത്തിയ ആദ്യകാല ആശാൻമാരിൽ പ്രധാനിയായ പാപ്പിയാശാന്റെ അനുഗ്രഹം തേടി നിരവധി ശിഷ്യരെത്തി. പാലച്ചുവട് പുളിനിൽക്കുന്നതിൽ ഡാനിയേൽ ശാമുവേൽ എന്ന പാപ്പി ആശാന് 94 വയസുണ്ട്. ഒാർമകൾക്കും കാഴ്ചയ്ക്കും മങ്ങലേൽക്കാത്ത പാപ്പി ആശാൻ ആദ്യകാല നിലത്തെഴുത്ത് രീതിയെപ്പറ്റി വാചാലനായി. ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.ബി സത്യൻ പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദൻ മൊമെന്റോ നൽകി. മാദ്ധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷിബി ആനി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.