തിരുവല്ല: ആദായ നികുതി പരിധിയിലുൾപ്പെടാത്ത അറുപത് വയസ് പൂർത്തീകരിച്ചവർക്ക് മാസംതോറും പതിനായിരം രൂപാ പെൻഷൻ നൽകുന്ന പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പെരിങ്ങര മണ്ഡലം കമ്മറ്റി പെരിങ്ങര വില്ലേജ് ഓഫീസ് പടിക്കൽധർണ നടത്തി. ഉന്നതാധികാര സമിതിയംഗം അഡ്വ. വറുഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജേക്കബ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി.എസ്. പുളിക്കൽ, ബാബു ബേബി, സഖറിയ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.