ചെങ്ങന്നൂർ: പുത്തൻകാവ് സ്‌കൂളിന് സമീപം ബേക്കറിയും ഫുഡ് കോർട്ടും നടത്തുന്ന അങ്ങാടിക്കൽമലയിൽ തട്ടയിൽ റെജിയുടെ കടയിൽ നിന്ന് കാൽ ലക്ഷത്തിലധികം രൂപ മോഷണം പോയതായി പരാതി. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ കടയിലെത്തിയ മുന്നംഗ സംഘത്തെയാണ് സംശയം. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.