പത്തനംതിട്ട: സാംബവ സമുദായ ആചാര്യനും ശ്രീമൂലം പ്രജാസഭ അംഗവും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന കാവാരികുളം കണ്ഠൻ കുമാരന്റെ 157-ാമത് ജന്മദിനാഘോഷം സാംബവമഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. സാംബവമഹാസഭ ജില്ലാ പ്രസിഡന്റ് പി. ആർ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. കെ. രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് സി. ഡി. രാജൻ, ട്രഷറർ ടി. കെ. ഉണ്ണികൃഷ്ണൻ, കെ. പി. രാമചന്ദ്രൻ. എ. എൻ. ഭാസ്‌കരൻ, ശാരദ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.