
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 21 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.
ജില്ലയിൽ ഇതുവരെ 14172 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10963 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ 79 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ അഞ്ചു പേർ മറ്റ് രോഗങ്ങൾ മൂലമുളള സങ്കീർണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയിൽ ഇന്നലെ 153 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 11533 ആണ്.
ജില്ലയിൽ 15101 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.
കണ്ടെയ്ൻമെന്റ് സോൺ
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, 13 എന്നിവിടങ്ങളിൽ ഏഴ് ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.
നിയന്ത്രണം നീക്കി
അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ടിലെ (വില്ലോത്ത് ജംഗ്ഷൻ മങ്ങാട്ടിൽ ഭാഗം മുതൽ ചൂഴിക്കുന്ന് വരെ ) പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.