 
കല്ലൂപ്പാറ: ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ജില്ലാ പഞ്ചായത്തിൽ നിന്ന് 16 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.റെജി തോമസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോളി റെജി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം കോശി പി സക്കറിയ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എബി മേക്കരിങ്ങാട്ട്, കെ.കെ. പ്രസാദ്, ഈശോ വർഗീസ്, സജി കുഴിപുലത്ത്,കെ.കെ.ശശി, ബെൻസി അലക്‌സ് എന്നിവർ പ്രസംഗിച്ചു.