 
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐടിഐയ്ക്കു സമീപം മൂന്നേക്കർ സ്ഥലത്ത് സാംസ്‌കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ 16 കോടി രൂപ വിനിയോഗിച്ച് സാംസ്കാരിക കേന്ദ്രം നിർമ്മിക്കും. പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി നാൽപ്പതു ലക്ഷവും സാംസ്‌കാരിക വകുപ്പ് 50 ലക്ഷവും നാട്യഗൃഹം 20 ലക്ഷവും ചെലവഴിക്കും. പുരാതനക്ലാസിക്കൽ കലകളുടെ പഠനഗവേഷണ കേന്ദ്രങ്ങൾ, മഹാന്മാരുടെ അർദ്ധകായ ശില്പങ്ങൾ ഉൾക്കൊള്ളുന്ന ചിത്രമണ്ഡപം, 1200 ഇരിപ്പിടങ്ങൾ ഉള്ള സഭാഗൃഹം, അർദ്ധവൃത്താകൃതിയിലുള്ള തുറന്ന രംഗവേദി, സാഹിത്യസംവാദ മണ്ഡപങ്ങൾ, ഉദ്യാനം, കുട്ടികളുടെ കളിയിടം, ഗ്രന്ഥശാല, വായനമുറി, ഭക്ഷണശാല തുടങ്ങിയവ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നാളെ 11 ന് മന്ത്രി എ കെ ബാലൻ നിർവഹിക്കും മന്ത്രി ടി പി രാമകൃഷ്ണൻ അദ്ധ്യക്ഷനാകും