ചെങ്ങന്നൂർ: ഗവ.ഐ.ടി.ഐ അന്തർദേശീയ നിലവാരത്തിലേക്കുയരുന്നു. കേരളത്തിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിലാണ് 1964 ൽ ഐ.ടി.ഐ ആരംഭിച്ചത്.
. തകർന്ന കെട്ടിടങ്ങളും കാലപ്പഴക്കമേറിയ ഉപകരണങ്ങളുമാണുള്ളത്. ആധുനിക കോഴ്‌സുകളുടെ അഭാവവും നിലനിൽക്കുന്നു.
സംസ്ഥാന സർക്കാർ കിഫ്ബി സഹായത്തോടെ 20 കോടി രൂപ ചെലവഴിച്ച് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു . പുതിയ വർക് ഷോപ്പുകൾ, പുതിയ ഹോസ്റ്റൽ, സ്മാർട്ട് ക്ലാസ് റൂമുകൾ, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, പുതിയ കെട്ടിട സമുച്ചയം, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവഉണ്ടാകും. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ 12ന് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിക്കും.