 
പെരുമ്പാവൂർ: വേങ്ങൂർ വടക്കൻ വീട്ടിൽ സുവിശേഷകൻ വി.സി.വർഗീസ് (71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 ന് ഐപിസി നെടുംകണ്ണി സഭാ സെമിത്തേരിയിൽ. ഭാര്യ: പുല്ലുവഴി കാളംമാലിയിൽ മേഴ്‌സി വർഗീസ്. മക്കൾ: പാസ്റ്റർ മാർട്ടിൻ വർഗീസ് (ഐപിസി കുറവിലങ്ങാട് സെന്റർ), പാസ്റ്റർ ജേക്കബ് വർഗീസ് (ഐപിസി പുന്നവേലി സെന്റർ). മരുമക്കൾ: ഹണിമോൾ, റിജമോൾ.