തിരുവല്ല: മുന്നാക്ക സാമ്പത്തിക സംവരണ ബില്ലിനെതിരെ എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തിയും സംവരണ ബില്ല് കത്തിച്ചും പ്രതിഷേധ സമരം നടത്തി. തിരുവല്ല യൂണിയൻ യൂത്ത്മൂവ്മെൻറ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണം നടത്തി, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ രാജേഷ് ശശിധരൻ, സൈബർ സേന ചെയർമാൻ മഹേഷ് എം പാണ്ടിശേരിൽ, കൺവീനർ ശരത് ഷാജി, ട്രഷറർ ധീരജ് പി ദേവരാജൻ, യൂത്ത് മൂവ്മെൻറ് യൂണിയൻ കമ്മറ്റി അംഗം അശ്വിൻ സുരേഷ് എന്നിവർ പ്രസംഗിച്ചു.