27-youthmovement
എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സി.കേശവൻ സ്‌ക്വയറിൽ നടന്ന പ്രതിഷേധയോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി പി.ആർ.രാഖേഷ് ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ മുന്നാക്ക സമുദായ സംവരണ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.സി.കേശവൻ സ്‌ക്വയറിൽ നടന്ന പ്രതിഷേധയോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി പി.ആർ.രാഖേഷ് ഉദ്ഘാടനം ചെയ്തു. വോട്ട് ബാങ്ക് ലക്ഷ്യമാക്കി പിന്നാക്ക വിഭാഗത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കുന്ന നയങ്ങൾ തിരുത്തിയേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജിനുദാസ് അദ്ധ്യക്ഷനായിരുന്നു.