 
റാന്നി: പഴവങ്ങാടി മാടത്തുംപടിയിലെ സ്വകാര്യ റബർ നഴ്സറിയിലെ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. പൊൻകുന്നം കൂരാലി ഇളങ്ങുളം സദേശി അറയ്ക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ എ.ജി പ്രദീപ് കുമാർ (34 ) ആണ് മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ശേഷമാണ് അപകടം.നഴ്‌സറിയിലെ ഡ്രൈവറായ പ്രദീപ് വാഹനം ഷെഡിൽ കയറ്റി ഇടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു സംഭവം. ഉപയോഗ ശ്യൂന്യമായ പഴയ ഷെഡിൽ ഉണ്ടായിരുന്ന വലിയ പൈപ്പ് എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ 11കെ.വി ലൈനിൽ മുട്ടുകയായിരുന്നു. എസ്.സി പടി മുതൽ വയലിലൂടാണ് 11 കെ.വി ലൈൻ പോകുന്നത്. നഴ്‌സറി തുടങ്ങാൻ വയൽ മണ്ണിട്ട് നികത്തിയതാണ്. ഇതോടെ ഭൂമിയും ലൈനും തമ്മിലുള്ള പൊക്കം കുറഞ്ഞതും അപകടത്തിന് കാരണമായി. റാന്നി പൊലീസ് ഇൻസ്‌പെക്ടർ കെ. എസ്. വിജയൻ, എസ്. ഐ. സിദ്ദിഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: അശ്വതി. മക്കൾ: ആരാധിക, അഹല്യ, അനശ്വര.