 
പത്തനംതിട്ട : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പത്തനംതിട്ട ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുമ്പഴ കളിക്കപ്പടിയിൽ ധർണ നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. എൻ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. .പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. ജി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം കലമണ്ണിൽ, ദീപു ഉമ്മൻ, കുഞ്ഞുമോൻ കെങ്കിരേത്ത്, സാം മാത്യൂ, റോബിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.