പന്തളം: പന്തളം- മാവേലിക്കര റോഡിൽ മാർക്കറ്റിനു സമീപം നിൽക്കുന്ന മരങ്ങളിലുള്ള കിളികൾ കാഷ്ഠിക്കുന്നത് മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. പരിഹാരം കാണണമെന്ന് കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ.കെ പ്രതാപൻ , കെ എൻ അച്യുതൻ ,കെ.ആർ വിജയകുമാർ ,നൗഷാദ് റാവുത്തർ ,ജി.അനിൽകുമാർ ,വി.എം അലക്‌സാണ്ടർ ,മാത്യൂസ് സോളമൻ' സുനിതാ വേണു ,മഞ്ജു വിശ്വനാഥ്,ആനി ജോൺ തുണ്ടിൽ എന്നിവർ പ്രസംഗിച്ചു.