പന്തളം: പരമ്പരാഗത തൊഴിലാളികളായ വിശ്വകർമ്മജർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി സീറ്റുകൾ നൽകാൻ കോൺഗ്രസ് നേതൃത്യം തയ്യാറാകണമെന്ന് കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സീറ്റുകൾ നൽകുന്നതിൽ കുറവുണ്ടായാൽ പാർട്ടിയുടെ മണ്ഡലം , ബ്ലോക്ക് , ഡി സി സി കളിൽ ഭാരവാഹിത്വം നൽകണം. .സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മനാഭൻ ചേരാപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് പി ആർ അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെകട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ, ഉന്നതാധികാര സമതിയ ഗംങ്ങളായ കെ.സേതുനാഥ് , ഏ റ്റി. ജനാർദ്ധനൻ തുടങ്ങിയവർ സംസാരിച്ചു