തിരുവല്ല: 2018ലെ മഹാപ്രളയത്തിൽ തകർന്ന മാമൂട്ടിൽപ്പടി - ചിറ്റയ്ക്കാട് റോഡ് പുനർ നിർമ്മിക്കാൻ 17 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കുറ്റൂർ മൂന്നാം വാർഡിലൂടെയാണ് റോഡ് പോകുന്നത്. 800 മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്യുന്നതിന് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥിന്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചു.