 
വടശേരിക്കര: പിന്നാക്ക സമുദായങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ മുന്നാക്ക സംവരണം നടപ്പാക്കിയതിൽ അഖില കേരള വിശ്വകർമ്മ മഹാസഭ ബംഗ്ലാംകടവ് ബ്രഹ്മവിലാസം ശാഖാ വാർഷിക സമ്മേളനം പ്രതിഷേധിച്ചു.
യൂണിയൻ പ്രസിഡന്റ് ടി.കെ.രാജപ്പൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം കെ.ജി.ദിനമണി ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി പി.എസ്.മധുകുമാർ അദ്ധ്യക്ഷതവഹിച്ചു.
യൂണിയൻ ട്രഷറർ എം.എൻ.പൊന്നപ്പൻ ആചാരി, വിശ്വകർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.ശാന്തശിവൻ, ആർട്ടിസാൻസ് യുവജന ഫെഡറേഷൻ യൂണിയൻ സെക്രട്ടറി ജി.മഹേഷ്, ശാഖ പ്രസിഡന്റ് എൻ.രതീഷ്, രാജേഷ് എന്നിവർ പ്രസംഗിച്ചു.