അടൂർ : ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ കെ. എസ്. ആർ. ടി. സി കോർണറിൽ പ്രതിഷേധ ജാഥ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് വാസുദേവൻ പിള്ള അദ്ധ്യക്ഷതവഹിച്ചു.കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. വി. ടി. ഗോപാലൻ, സാനു തുവയൂർ, കെ. കെ. ദാമോദരകുറുപ്പ്, ശശി പറക്കോട്, കൊച്ചുകുഞ്ഞ് ചിരണിക്കൽ എന്നിവർ സംസാരിച്ചു.