മല്ലപ്പള്ളി: സാമ്പത്തിക സംവരണത്തിന്റെ നിയമ സാധുത സംബന്ധിച്ച് സുപ്രീംകോടതി വിധി വരുന്നതിനു മുമ്പ് മുന്നാക്ക സംവരണം നടപ്പാക്കിയത് പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന പിന്നാക്ക വിഭാഗങ്ങളുടെ നേതൃയോഗം ആരോപിച്ചു.ചെയർമാൻ ഡോ. ശമുവേൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ച യോഗം റവ.ജോയ്‌സ് തുണ്ടുകുളം ഉദ്ഘാടനം ചെയ്തു. ബാബുമോഹൻ, കെ.ബി.സലിം, അബ്ദുൽ റസാഖ്, ജോസഫ് ചാക്കോ, ജോസ് പള്ളത്തുചിറ, രാജു തിരുവല്ല, പി പി ജോൺ, ആർ രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.