പത്തനംതിട്ട: എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ജില്ലാ കമ്മറ്റി ഓഫിസിൽ പതാക ഉയർത്തി. കോന്നിയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.വിനോദ് കുമാർ, മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന കമ്മറ്റി അംഗം ഷൈനു ശാമുവേൽ, കോഴഞ്ചേരിയിൽ ബ്രാഞ്ച് പ്രസിഡന്റ് വിനോദ് മിത്ര പുരം, റാന്നിയിൽ അനിൽകുമാർ, അടൂരിൽ ആർ. പ്രസാദ് എന്നിവർ പതാക ഉയർത്തി. അജിൻ ഐപ്പ് ജോർജ്ജ് , ഷാജി സോപാനം, ഷിബു മണ്ണടി, അൻവർ ഹുസൈൻ, ബിജു ശാമുവേൽ, യു. അനില, ബി. പ്രശാന്ത് കുമാർ, ഡി.ഗീത, മനോജ് കുമാർ, പി.എസ്. തട്ടയിൽ ഹരി, എസ്.കെ സുനിൽകുമാർ, സി.എസ്. പ്രശാന്ത്, പിക്കു വി. സൈമൺ, ദിലീപ് ഖാൻ, ജിജി ജോൺ, സുനി ഗോപാൽ തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിച്ചു.