കോന്നി: പ്രമാടം, മലയാലപ്പുഴ, ആങ്ങമൂഴി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാ​റ്റാൻ ഉത്തരവായി . ഇതോടെ കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ആർദ്റം മിഷന്റെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് നടപടി. മൂന്നാം ഘട്ടത്തിൽ കേരളത്തിലാകെ 212 പി.എച്ച്.സികളും, ജില്ലയിൽ 13 പി.എച്ച്.സികളും എഫ്.എച്ച്.സികളായി മാറും.
കൂടുതൽ ഡോക്ടർമാരുടെയും, മ​റ്റ് ജീവനക്കാരുടെയും സേവനം, ഫാർമസി, ലബോറട്ടറി, എക്‌സ് റേ യൂണി​റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ, ഇരിപ്പിടം, കുടിവെള്ളം തുടങ്ങിയവ ഒരുക്കുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.