 
പന്തളം: കുരമ്പാല തെക്ക് പേടിയാട്ടയത്ത് താഴെ പുരയിൽ സോമരാജകുറുപ്പിന്റെ പറമ്പിലെ ഉപയോഗമില്ലാത്ത കിണറ്റിൽ വീണ പന്നിയെ പിടികൂടി.
ഇന്നലെ രാവിലെയാണ് പന്നിയെ കിണറ്റിൽ കണ്ടത്. ബ്ലോക്ക് പഞ്ചായത്തഗം രഘു പെരുമ്പുളിക്കൽ വനപാലകരെ അറിയിച്ചു. റാന്നിയിൽ നിന്ന് റാപ്പിഡ് റെസ്‌പോൺസ് ടീമിലെ ഫോറസ്റ്റ് ഓഫീസർ റൗഷാദ്. ബി.എഫ്.ഒ മാരായ നിധിൻ എ.എസ്.കെ.ആർ ദിലീപ് , നിഖിൽ എസ്.എസ്, സജി എന്നിവർ എത്തി പന്നിയെ പിടികൂടി കൊണ്ടുപോയി.