ധനസഹായം
പത്തനംതിട്ട : അൻപത് വയസിന് മുകളിൽ പ്രായമുള്ളതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തതും പ്രായപൂർത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകളെ സംരക്ഷിക്കുന്നവർക്ക് 202021 സാമ്പത്തിക വർഷത്തേക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം അനുവദിക്കുന്നതിനാായി അപേക്ഷകൾ ക്ഷണിച്ചു. . ബ്ലോക്ക്തല ഐ.സി.ഡി.എസ് ഓഫീസുകളിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11. ഫോൺ 0468 2224130
ഇ- ഓട്ടോയ്ക്ക് വായ്പ
പത്തനംതിട്ട : കേരള ഓട്ടോമോബൈൽസ് ലിമിറ്റഡിന്റെ ഇ- ഓട്ടോ വാങ്ങുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വായ്പ നൽകും. മൂന്നു ലക്ഷം രൂപ വായ്പയ്ക്ക് ആറു ശതമാനമാണ് പലിശ നിരക്ക്.
നിരോധിച്ചു
പത്തനംതിട്ട : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം എന്നിവ കർശനമായി നിരോധിച്ചു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നില്ലായെന്ന് വ്യപാരികൾ ഏഴ് ദിവസത്തിനകം സത്യവാങ്മൂലം പഞ്ചായത്തിൽ നൽകണമെന്ന് റാന്നിപെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സ്‌കോളർഷിപ്പ്
പത്തനംതിട്ട : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗത്വമുളള തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ മുകളിലോട്ടുളള കോഴ്‌സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്‌കോളർഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ തിരുവല്ല കാറ്റോടുളള ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. ഫോൺ: 0469 2603074.
കോഴ്‌സ്
പത്തനംതിട്ട : കോളജ് ഒഫ് അപ്ലൈഡ് സയൻസ്, കാർത്തികപ്പളളിയിൽ പുതിയതായി അനുവദിച്ച ബി കോം ഫിനാൻസ് കോഴ്‌സിന് 30 ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോൺ: 9495069307, 04792485852, 8547005018.
തിരഞ്ഞെടുക്കും
പത്തനംതിട്ട :ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ്, പത്തനംതിട്ട എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സാങ്കേതിക പ്രവർത്തകരെ തിരഞ്ഞെടുക്കുന്നു. ഫോം 0468 2222515, 0468 2222507