28-kallisery-tb
നിർമ്മാണം പൂർത്തീകരിക്കുന്ന കല്ലിശ്ശേരി ടി ബി

ചെങ്ങന്നൂർ: പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂർ ടി ബി യുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. നൂറ്റിരണ്ട് വർഷം പഴക്കമുള്ള ടി ബി യെ ആധുനികവത്കരിക്കുന്നതിന് സജി ചെറിയാൻ എം.എൽ.എ യുടെ ശ്രമഫലമായാണ് പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടി രൂപ അനുവദിച്ചത്. 1918 ൽ എം സി റോഡിൽ ഇറപ്പുഴ പാലത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാനെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് താമസിക്കുന്നതിനാണ് കല്ലിശേരി ഇറപ്പുഴ പാലത്തിന് സമീപം കെട്ടിടം നി‌ർമ്മിച്ചത്. 1985 ൽ കെട്ടിടം നവീകരിച്ചിരുന്നു,
നിലവിലെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് വലതുഭാഗത്തായാണ് പുതിയ കെട്ടിടം. രണ്ടു നിലകളിലായി
7800 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ആറ് എ സി ഡബിൾ മുറികളും, ഒരു എസി സ്യൂട്ട് റൂമും ഉണ്ടാകും.
800 ചതുരശ്ര അടി വരുന്ന കോൺഫറൻസ് ഹാളുമുണ്ട്. പ്രധാന കെട്ടിടത്തിലെ മുറികൾ പുതുക്കിപ്പണിയും. ദൂരദർശൻ ഉപയോഗിച്ചിരുന്ന കെട്ടിടം ഏറ്റെടുത്ത് നവീകരിക്കും.