പന്തളം: പന്തളം നഗരസഭാ പരിധിയിൽ വിശ്വകർമ്മജർക്ക് മുൻതൂക്കമുള്ള മുടിയൂർക്കോണം, കുളമ്പുഴ ,കുരമ്പാല വാർഡുകളിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വിശ്വകർമ്മജരായ സ്ഥാനാത്ഥികളെ മത്സരിപ്പിക്കണമെന്ന് വിശ്വകർമ്മ സംഘടനകളുടെ സംയുക്ത യോഗം രാഷ്ടീയ പാർട്ടികളോട് ആവശ്യപ്പെട്ടു. കൺവീനർ വിക്രമകുമാർ കെ.സി.അദ്ധ്യക്ഷത വഹിച്ചു.ചെല്ലമണി, അനിൽകുമാർ ,സുഗതനാചാരി, വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.