photo
കോന്നി ഗ്രാമപഞ്ചായത്തിലെ സ്പർശനം പദ്ധതി പ്രസിഡന്റ് എം. രജനി ഉദ്ഘാടനം ചെയ്യുന്നു

കോന്നി: കോന്നി ഗ്രാമ പഞ്ചായത്ത് താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് സ്പർശം പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അനിസാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, വികസനകാര്യ സമിതി ചെയർപേഴ്സൺ ദീനാമ്മ റോയി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിമി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓമന തങ്കച്ചൻ, സുലേഖ വി.നായർ, ഇ.പി ലീലാമണി, ലിസി സാം ഹെൽത്ത് സൂപ്രണ്ട് സി.വി സാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു, പാലിയേ​റ്റീവ് സിസ്​റ്റർ വി.സി. മിനിമോൾ എന്നിവർ പ്രസംഗിച്ചു. അർബുദം, ഹൃദയ , കരൾ , വൃക്ക സംബന്ധമായ മാരക രോഗങ്ങളുള്ള കോന്നി പഞ്ചായത്ത് പരിധിയിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്പർശം.