മല്ലപ്പള്ളി : കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ ബില്ലിനു ബദലായി സംസ്ഥാന സർക്കാർ പ്രത്യേക കർഷക ക്ഷേമ ബിൽ പാസാക്കണമെന്ന് കേരളാ കോൺഗ്രസ് (ബി) ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വാളകം ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജു അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ച യോഗം കെ.ആർ.ഹരീഷ്,സാംകുട്ടി പാലയ്ക്കാമണ്ണിൽ,സത്യൻ കണ്ണങ്കര,അടൂർ ആനന്ദൻ,റെയ്‌നാ ജോർജ്ജി, റോസി ഷാജി, അടൂർ രാധാകൃഷ്ണപിള്ള, കലഞ്ഞൂർ രാജേന്ദ്രനാഥ്, ലിജോ ജോസ്, കെ.വേണുകുട്ടൻ എന്നിവർ പ്രസംഗിച്ചു.