 
കൊടുമൺ കിഴക്ക്- ഗവ.എസ് എൽ.പി.സ്കൂളിന്റെ പുതിയ കെട്ടിടം ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ശതാബ്ദി സ്മാരകമായി കെട്ടിടം നിർമ്മിച്ചത്. കുഞ്ഞന്നാമ്മ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.ആർ.ബി.രാജീവ് കുമാർ, കൊടുമൺ ജി.ഗോപിനാഥൻ നായർ ,എ വിപിൻ കുമാർ, എൻ.കെ.ഉദയകുമാർ ,ലളിതാ രവീന്ദ്രൻ, വിജയലക്ഷ്മി, കെ.എൻ.ശ്രീകുമാർ ,രാജൻ ഡി. ബോസ്, കീർത്തി ബാബു' അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എ.അബൂബക്കർ ,സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഷൈനി നന്ദിയും പറഞ്ഞു.