 
ചെങ്ങന്നൂർ: വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ചെങ്ങന്നൂർ മഹാദേവക്ഷേത്രം, കിഴക്കേ നട നവരാത്രി മണ്ഡപം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, ഗുരുദേവ ഭദ്രകാളി ക്ഷേത്രം, മുതവഴി കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം, പുത്തൻകാവ് സെന്റ് ആൻഡ്രൂസ് പാലിയേറ്റീവ് കെയർ സെന്റർ, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്തി. ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപങ്ങളിലായിരുന്നു ചടങ്ങുകൾ . ക്ഷേത്രങ്ങളുടെയും, വിവിധ സംഘടനകളുടെയും ഫേസ് ബുക്ക് പേജുകളിലൂടെ സംഗീത ആരാധന, വൃന്ദവാദ്യം, ഭജൻസ് , എന്നിവ അവതരിപ്പിച്ചു.