28-kalanjoor-ghs
കലഞ്ഞൂർ ഗവ സ്കൂൾ കെട്ടിടങ്ങൾ

കലഞ്ഞൂർ: കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ച ലൈബ്രറി കെട്ടിടം, ഷീ ടോയ്‌ലറ്റ് തുടങ്ങിയവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.ബി.രാജീവ് കുമാർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, പ്രിൻസിപ്പൽമാരായ പി.ജയഹരി, എസ്.ലാലി, പ്രഥമാദ്ധ്യാപകൻ പ്രേമരാജൻ മാവിളി, ഷീലാവിജയൻ ,മനോഹരൻനായർ, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.