പത്തനംതിട്ട: അടൂർ താലക്കൂലെ റേഷൻ കടകളിൽ അരി സ്റ്റോക്ക് ഉണ്ടായിട്ടും നീല, വെള്ള കാർഡുകാർക്ക് വിതരണം ചെയ്യാനാകാത്ത പ്രതിസന്ധി പരിഹരിക്കാൻ സിവിൽ സപ്ലൈസ് അധികൃതർ ഇടപെടണമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് വർഗീസും ജില്ലാ പ്രസിഡന്റ് എം.ബി സത്യനും മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. സാങ്കേതിക കാരണങ്ങളുടെ പേരിൽ വ്യപാരികളെയും കാർഡ് ഉടമകളെയും ക്രൂശിക്കരുത്. മൈനസ് ബില്ലിംഗ് സമ്പ്രദായം സർക്കാർ നിറുത്തിയതിനെ തുടർന്നാണ് താലൂക്കിൽ അരി വിതരണം നടത്താൻ കഴിയാത്തത്.