പന്തളം : ബി.ജെ.പി മുൻ ഭാരവാഹിയുടെ വീട്ടുമുറ്റത്ത് സാമൂഹ്യ വിരുദ്ധർ അതിക്രമം കാട്ടിയതായി പരാതി. മുൻ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് പന്തളം മുളമ്പുഴ ശിവഭവനിൽ എം.സി.സദാശിവൻപിള്ളയാണ് പൊലിസിൽ പരാതി നൽകിയത്. വീട്ടു മുറ്റത്ത് ചാണകം മെഴുകിയ ശേഷം ഉരുളി കമിഴ്ത്തി, അതിന് മുകളിൽ ചാണക ഉരുളകളും വാഴക്കായും വച്ചിരുന്നു. .ആർഎസ്എസ് എന്നെഴുതിയ കൊടിമരവും തൊട്ടടുത്ത് സ്ഥാപിച്ചു. ഇന്നലെ പുലർച്ചെ വീട്ടുകാർ ഉണർപ്പോഴാണിത് കാണുന്നത് . പൊലീസ് അന്വേഷണം തുടങ്ങി. സംഘപരിവാറിന്റെ സജീവ പ്രവർത്തകനായിരുന്ന സദാശിവൻ അടുത്ത കാലത്തായി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.