 
ഇലന്തൂർ: മലമുറ്റത്ത് പരേതനായ തോമസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ യോഹന്നാൻ (94) നിര്യാതയായി. സംസ്‌കാരം പിന്നീട്. വടശേരിക്കര തലച്ചിറ പട്ടരേത്ത് കുടുംബാംഗമാണ്. മക്കൾ: അമ്മിണി ഫിലിപ്പ് (കൊച്ചി), ബേബിക്കുട്ടി, പാസ്റ്റർ എം.ജെ.ജോൺ (പ്രിൻസിപ്പൽ, ശാരോൻ ബൈബിൾ കോളേജ് തിരുവല്ല), ഡെയ്‌സി സഖറിയാ (ഇലന്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), റോയി (മസ്‌ക്കറ്റ് ), പാസ്റ്റർ മോൻസി എം.ജോൺ (സീനിയർ പാസ്റ്റർ, കെസിഎ ടൊറന്റോ, കാനഡ). മരുമക്കൾ: ഗ്രേസി തോമസ്, ഗ്രേസി ജോൺ, ഷൈനി വറുഗീസ്, ഷീബ മോൻസി, പരേതരായ കൊച്ചി ഇടപ്പള്ളി ഇമ്മാനുവേൽ വില്ലയിൽ വി.സി.ഫിലിപ്പ്, ഇലന്തൂർ തടത്തിൽ ഗ്രേസ് ഭവനിൽ ടി.എസ്.സഖറിയ.