
പത്തനംതിട്ട :നദീതീരത്തെ ജൈവവൈവിദ്ധ്യ പുനരുജ്ജീവന പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനു ജൈവവൈവിദ്ധ്യങ്ങളിൽ നിന്ന് പ്രദേശവാസികൾക്കു ജീവനോപാധിക്കുള്ള മാർഗം കണ്ടെത്തുന്നതിന് സാങ്കേതിക പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുടുംബശ്രീ വഴിയാണ് പരിശീലനം നൽകുക. പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജു എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർപേഴ്‌സൺ ഡോ. ഉഷ ടൈറ്റസ് , വീണാ ജോർജ് എം.എൽ,എ, എം.ജി.എൻ.ആർ.ജി.എസ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ എന്നിവർ ആശംസകൾ അർപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി സാം മാത്യു, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശശികല രാജശേഖരൻ, ബീന സജി, ബി.സുരേഷ്, ജോസഫ് കുര്യാക്കോസ്, മോഹൻ രാജ് ജേക്കബ്, റോസമ്മ സക്കറിയ, എൻ.വി ബാലൻ, വയ എബ്രഹാം, മിനി ശ്യാം മോഹൻ എന്നിവർ സംസാരിച്ചു.