
പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാർ കൊവിഡ് ചട്ടലംഘനത്തിന് 14916 കേസുകൾ രജിസ്റ്റർ ചെയ്തു. ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ മാസ്‌ക്ക് കൃത്യമായി ധരിക്കാത്തതിന് 9505 കേസുകളും സന്ദർശക രജിസ്റ്റർവയ്ക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ 3296 കേസുകളും വഴിയരികിൽ തുപ്പുന്നതിന് 633 കേസുകളും രജിസ്റ്റർ ചെയ്തു.
ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് അടൂർ താലൂക്കിലും ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് മല്ലപ്പള്ളി താലൂക്കിലുമാണ്.