ചെങ്ങന്നൂർ: സംസ്ഥാന മദ്യവിരുദ്ധ ജനകീയ മുന്നണി മദ്യ ലഹരി വിമുക്ത കേരളം എന്ന ആവശ്യം ഉന്നയിച്ച് കേരളപ്പിറവി ദിനത്തിൽ പത്തുലക്ഷം ജനങ്ങളുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നു. ഇതിന്റെ മുന്നോടിയായി സംസ്ഥാനത്താകെ നടന്നുവരുന്ന മദ്യ വിരുദ്ധ സന്ദേശ പ്രചാരണ സംഗമത്തിന്റെ ഭാഗമായി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ചന്തയ്ക്കു സമീപം നടന്ന സായാഹ്ന സംഗമം മലങ്കര കത്തോലിക്കാ സഭ മാവേലിക്കര വൈദിക ജില്ല സെക്രട്ടറി ഫാ.ചെറിയാൻ മായ്ക്കൽ ഉദ്ഘാടനം ചെയ്തു.താലൂക്ക് കമ്മിറ്റി ചെയർമാൻ ഫാ.എബ്രഹാം കോശി കുന്നും പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് മാത്യു,ടി.കോശി, മധു ചെങ്ങന്നൂർ പി.കെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.