 
പന്തളം: മുടിയൂർകോണം - ദൈവത്തറ ബണ്ട് റോഡ് ചിറ്റയം ഗോപകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. റ്റി കെ സതി അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ ആർ.ജയൻ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ രാധാ രാമചന്ദ്രൻ, ആർ രാജേന്ദ്രൻ, കെ ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു. വർഷങ്ങളായി തകർന്നുകിടന്ന റോഡ് 15 ലക്ഷം രൂപ ചെലവിലാണ് സഞ്ചാരയോഗ്യമാക്കിയത്.