തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചാത്തങ്കരി എസ്.എൻ.ഡി.പി ഹൈസ്ക്കൂളിൽ ആരംഭിച്ച കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ രണ്ടാഴ്ചയ്ക്കിടെ നടത്തിയ പരിശോധനകളിൽ 103 പേർക്ക് രോഗബാധ കണ്ടെത്തി. ഈ മാസം 12നാണ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വരെ 924 പേരിൽ കൊവിഡ് പരിശോധനാ നടത്തി. ആന്റിജൻ പരിശോധനയിൽ 92 പേർക്കും 100 പേരിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 11 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഓരോ നഴ്സ്,ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടന്മാരും ഇവിടെ സേവനം അനുഷ്ടിക്കുന്നത്. പെരിങ്ങര,നെടുമ്പ്രം,നിരണം എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവരുടെ കൊവിഡ് പരിശോധനയാണ് ഇവിടെ നടത്തുന്നതെന്ന് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.എം സാബുക്കുട്ടി പറഞ്ഞു.