29-hindu-aikyavedi
ഹിന്ദു ഐക്യവേദി പ്രതിഷേധ സമരം ജില്ലാ സെക്രട്ടറി സനു കാരയ്ക്കാട് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പൊതുസ്മശാനം വേണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി സനു കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു.താലൂക്ക് വർക്കിംഗ് പ്രസിഡന്റ് പ്രവീൺ പവിത്രം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.അശോകൻ അമ്മാഞ്ചി മുഖ്യ പ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി സിനി ബിജു,ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ,താലൂക്ക് സെക്രട്ടറിമാരായ രാജേഷ് തിരുവൻവണ്ടൂർ, വിനീത് ചെങ്ങന്നൂർ,മുൻസിപ്പൽ കമ്മിറ്റിയംഗം രതീഷ് എന്നിവർ പ്രസംഗിച്ചു. വരുംദിവസങ്ങളിൽ, വിവിധ ഹിന്ദു സാമുദായിക,സംഘടനകളെ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.