ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് 8ാം വാർഡിലെ ജനതയുടെ 22 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. മാത്തുള്ളപറമ്പിൽ ജേക്കബ് കുര്യനും കുടുംബവും പഞ്ചായത്തിന് ദാനം നൽകിയ നാല് സെന്റ് ഭൂമിയിൽ സജി ചെറിയാൻ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 19ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ആനന്ദം ഹൈടെക്ക് അങ്കണവാടി ഇന്ന് രാവിലെ 10.30ന് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനു തെക്കേടത്ത് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫഏലിക്കുട്ടി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. ചുറ്റുമതിൽ,ഗ്രേയ്,ഇന്റീരിയൽ ഡെക്കറേഷൻ, ഇന്റർലോക്കിംഗ്, എൽ.ഇ.ഡി പ്രൊജക്ടർ,ബേബി ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, ഡോക്ടർ റൂം,ആർട്ട് വർക്ക് ,പഠനമുറി,കളിസ്ഥലം തുടങ്ങിയവയും,ജനങ്ങളുടെയും,എന്റെ കല്ലിശേരി വാട്ട്‌സാപ്പ് കൂട്ടായ്മ എന്ന സംഘടനയുടെയും സഹായ സഹകരണത്തോട് കെട്ടിടത്തിൽ ഏർപ്പെടുത്തിയ എയർകണ്ടീഷണർ,സ്മാർട്ട് ആൻഡ്രോയിഡ് ടെലിവിഷൻ,ഇന്ററാക്ടീവ് ബോർഡ്,നോട്ടീസ് ബോർഡ് എൽ.ഇ.ഡി ലൈറ്റിംഗ്,ഡിജിറ്റൽ തെർമോമീറ്റർ,ഓട്ടോമാറ്റിക്ക് സാനിറ്റെസർ ലിക്വിഡ് ഡിസ്‌പെൻസർ ,ഓഫീസ് ടേബിൾ,ചെയർ, ലാപ്പ്‌ടോപ്പ് ,കുട്ടികളുടെ കളി ഉപകരണങ്ങൾ തുടങ്ങിയവയോടു കൂടിയ സൗകര്യങ്ങൾ ഹൈടെക്ക് അങ്കണവാടിയിൽ ഒരുക്കിയിട്ടിട്ടുണ്ട്.
'