മല്ലപ്പള്ളി : കൊവിഡ് നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡിൽ പുതുക്കുളത്ത് രാവിലെ 11 മുതൽ ദ്രുത ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് നടത്തും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന റാപ്പിഡ് ടെസ്റ്റ് വെഹിക്കിളിൽ 100 ആളുകളെ പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു.