മെഴുവേലി: പത്മനാഭയം ഹയർസെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപകനും മെഴുവേലി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന എം.വി ഗംഗാധരന്റെ നിര്യാണത്തിൽ പൂർവ വിദ്യാർത്ഥി സംഘടന അനുശോചിച്ചു. ശാഖായോഗം മുൻ പ്രസിഡന്റ് അഡ്വ. എസ്.എൻ റോയ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ.വി.ആർ. സോജി, പൂർവ വിദ്യാർത്ഥികളായ എസ്.സുനിൽകുമാർ, കെ.സൻജീവ്, കെ.കെ ജയിൻ,ടോണി വലിയകാല, എസ്. സന്ദീപ്, ജയിംസ് താഴെതോപ്പിൽ,സജി വട്ടമോടി, രാജീവ് മെഴുവേലി, അജിത് പീടികയിൽ, ഷൈജി സദൻ, എസ്.കുശൻ, കെ.കെ. സാലു, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.