യോഗ ഡമോൺസ്‌ട്രേറ്റർ

പത്തനംതിട്ട: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ നാഷണൽ ആയുഷ് മിഷൻ നടത്തുന്ന പദ്ധതിയിലേക്ക് ജില്ലയിൽ നിലവിൽ ഒഴിവുള്ള ഒരു യോഗ ഡേമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് പ്രതിമാസം 14,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും. ബയോഡേറ്റ dmoismpta37@gmail.com എന്ന വിലാസത്തിലേക്ക് നവംബർ മൂന്നിന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ അയയ്ക്കണം. ഫോൺ : 0468 2324337

സിവിൽ സർവീസ് പരിശീലനം

പത്തനംതിട്ട: അർഹരായ വിമുക്ത ഭടന്മാർക്ക് / ആശ്രിതർക്ക് കേരളാ സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 2021ൽ നടക്കുന്ന ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം നൽകും. നവംബർ അഞ്ചിന് നടക്കുന്ന ഓൺലൈൻ എൻട്രസ് പരീക്ഷയിലൂടെ അർഹരായ 60 ഉദ്യോഗാർത്ഥികളെയാണ് എട്ട് മാസത്തെ പരിശീലനത്തിനായി തിരഞ്ഞെടുക്കന്നത്. താത്പര്യമുളളവർ നവംബർ നാലിന് വൈകിട്ട് അഞ്ചിന് മുൻപ് www.sheshansacademy.com എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ 9495397622, 9349812622.

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ067/14 & 068/14) 24.05.2017 ൽ നിലവിൽ വന്ന 508/17/ഡി.ഒ.എച്ച് റാങ്ക് പട്ടിക ദീർഘിപ്പിച്ച കാലാവധി പൂർത്തിയാക്കി റദ്ദായി.

ജില്ലയിൽ ആരോഗ്യം/മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്ലംബർ തസ്തികയുടെ(കാറ്റഗറി നമ്പർ685/14)10.08.2017 തീയതിയിൽ നിലവിൽ വന്ന 794/17/ഡിഒഎച്ച് നമ്പർ റാങ്ക് പട്ടിക കാലാവധി പൂർത്തിയാക്കി റദ്ദായി.


അപേക്ഷാ തീയതി നീട്ടി

പത്തനംതിട്ട: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2019- 20 അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ അവാർഡിനുളള അപേക്ഷ സമർപ്പിക്കുന്നതിനുളള തീയതി ഈ മാസം 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഫോൺ : 04682327415.

ഫോറസ്റ്റ് ഡ്രൈവർ

പത്തനംതിട്ട: ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ(ഡറക്ട്) തസ്തികയുടെ 21/05/2019 തീയതിയിൽ നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി നവംബർ 5, 6 തീയതികളിലായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും രാവിലെ ആറു മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടത്തും. ഫോൺ: 0468 2222665.