പന്തളം: പന്തളം നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമല്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ.കെ പ്രതാപൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് ശാന്താറാം അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ അഡ്വ.കെ.എസ്.ശിവകുമാർ ,ഡി.സി.സി.സി.സെക്രട്ടറി അഡ്വ.ഡി.എൻ. തൃദീപ്, അഭിജിത്ത്, ചൈത്രം സുരേഷ്, ബൈജു മു ക ടി യിൽ എന്നിവർ പ്രസംഗിച്ചു.