cc

പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 260 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 203 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 227 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (നടയ്ക്കൽ മുതൽ ഒട്ടിയക്കുഴി വരെയുള്ള ഭാഗം), ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ( പാടം ലക്ഷം വീട് കോളനി ഭാഗം) എന്നിവിടങ്ങളിൽ ഒക്ടോബർ 28 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി

കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, 6 (ഈ വാർഡുകളിൽ ഉൾപ്പെടുന്ന ഇലഞ്ചിക്കൽ റോഡ് ഭാഗങ്ങളും വൈ.എം.സി.എ ഇലഞ്ചിക്കൽ റോഡ് പ്രദേശവും) കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 7, 8, 15 (ഈ വാർഡുകളിൽ ഉൾപ്പെടുന്ന പുല്ലാട് ജംഗ്ഷൻ ഭാഗം), തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 8 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി