ഇലന്തൂർ: പട്ടാപ്പകൽ പന്നിയുടെ ആക്രമണത്തിൽ ഇലന്തൂർ വലിയ വെട്ടം ഞുണിക്കൽ തോമസ് തോമസ് ( ജോണി) ന് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് 12മണിയോടെ വീടിനു മുന്നിൽ വച്ചായിരുന്നു ആക്രമണം. റോഡിലൂടെ പാഞ്ഞു വന്ന പന്നി കുത്തി വീഴ്ത്തുകയായിരുന്നു. നിലത്തു വീണ ജോണിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽേേ പ്രവേശിപ്പിച്ചു. ഇലന്തൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. ഇലന്തൂർ മാർക്കറ്റ്, വലിയവട്ടം, ബഥേൽ ഭാഗം, മൈലാടുംപാറ, വാര്യാപുരം, പൂക്കോട്, പരിയാരം, ഇടപ്പരിയാരം എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കൃഷി ചെയ്യാതെ കാടുകയറിക്കിടക്കുന്ന സ്ഥലങ്ങൾ പന്നികളുടെ താവളമാണ്. ഏക്കർ കണക്കിന് കൃഷിഭൂമി ഇങ്ങനെ കാടുകയറി കിടപ്പുണ്ട്. മാർക്കറ്റ് ഭാഗത്ത് ഒരു സ്ഥാപനത്തിന്റെ കാടുകയറി കിടക്കുന്ന ഭൂമിയിൽ പന്നിക്കൂട്ടം തന്നെ ഉണ്ട്. ആദ്യമായാണ് പന്നിയുടെ ആക്രണം പ്രദേശത്ത് ഉണ്ടാകുന്നത്. പരിഹാരം കാണണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. ബി. സത്യൻ ആവശ്യപ്പെട്ടു