long-march
ലോങ്‌ മാർച്ചിന് തിരുവല്ലയിൽ ഒരുക്കിയ സ്വീകരണസമ്മേളനം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നാഷണൽ ജനതാദൾ, പെൺകുട്ടികളുടെ വസതിയിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് നടത്തുന്ന ലോഗ് മാർച്ചിന് തിരുവല്ലയിൽ സ്വീകരണം നൽകി. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനതാദൾ ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് എം.പുതുശേരി,നഗരസഭാ ചെയർമാൻ ആർ.ജയകുമാർ, ജനതാദൾ സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, വർഗീസ് മാമ്മൻ, ബഷീർ തൈവളപ്പിൽ, മുളവന രാധാകൃഷ്ണൻ, ഗോപകുമാർ മുഞ്ഞനാട്ട്, ജോമി ചെറിയാൻ, ഷാജി മാമ്മൂട്ടിൽ, കോന്നിയൂര് ആനന്ദൻ, വിജോയ്, ജെയിസൺ, ജാഥാ ക്യാ്ര്രപൻ സെനിൻ റാഫി എന്നിവർ പ്രസംഗിച്ചു.