തിരുവല്ല: മാർത്തോമ്മാ സഭാദ്ധ്യക്ഷൻ കാലംചെയ്ത ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് പൗരാവലിയുടെ സ്നേഹ പ്രണാമം ഇന്ന് വൈകിട്ട് 4.30ന് തിരുവല്ല വൈ.എം.സി.എയിൽ നടക്കും. മാത്യു ടി തോമസ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ ആർ.ജയകുമാർ അനുശോചന പ്രമേയം അവതരിപ്പിക്കും.