 
ളാക്കൂർ- ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നിലിൽ വിമുക്തഭടൻ ചരുവിളയിൽ ഷിബു തോമസിന്റെ പുതുക്കിപ്പണിത വീട് തകർന്നു. വീട്ടിൽ ആരുമില്ലായിരുന്നു. മീറ്റർബോക്‌സും മറ്റും അടുത്ത വീടിന്റെ മുറ്റത്തേക്ക് തെറിച്ചുവീണു. മീറ്ററിരുന്ന ഭാഗത്തെ മുറിയും ഭിത്തിയും ഫാനും, റൂഫും വയറിംഗും ലൈറ്റുകളും പൊട്ടിച്ചിതറി. ചവിട്ടുപടികളും തകർന്നു.