തിരുവല്ല: മുന്നാക്ക സമുദായങ്ങൾക്ക് ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും സാമൂഹ്യമായ പിന്നാക്കാവസ്ഥ അനുഭവിച്ച ജനവിഭാഗങ്ങൾക്കാണ് ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്തിട്ടുള്ളതെന്നും വി.പി.എം.എസ് സംസ്ഥാന കമ്മിറ്റിയോഗം വിലയിരുത്തി. സർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.പി.എ. പ്രസാദ് പ്രമേയം അവതരിപ്പിച്ചു. ട്രഷറർ എൻ.ബാബു, ജോ.സെക്രട്ടറി കെ.പീതാംബരൻ, വൈസ് പ്രസിഡന്റ് ഇ.കെ.ഷിബു എന്നിവർ പ്രസംഗിച്ചു.